കൊച്ചി:21 ദിവസത്തെ ജയില്‍വാസത്തിനുശേഷം ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉപാധികളോടെ ജാമ്യം.ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നതാണ് പ്രധാന ഉപാധി.കൂടാതെ രണ്ടുലക്ഷംരൂപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും കോടതിയില്‍ കെട്ടിവെയ്ക്കണം.രണ്ടുപേരുടെ ആള്‍ജാമ്യവും വേണം.സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാനാവില്ല തുടങ്ങിയവയാണ് പ്രധാന ജാമ്യവ്യവസ്ഥകള്‍.ഇന്നുതന്നെ സുരേന്ദ്രന്‍ പുറത്തിറങ്ങിയേക്കും.