ബദോഹി: കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനം ‘രാമരാജ്യ’മെന്ന സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടിയാണെന്ന് യു.പി ഗവര്‍ണര്‍ രാം നായിക്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും സ്വപ്‌നം കണ്ടത് ആ ആശയമായിരുന്നുന്നെന്നും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായാണ് ഇരു സര്‍ക്കാരുകളുടേയും ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമരാജ്യമെന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം എത്രയും വേഗം നടപ്പാവും.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് സാക്ഷാത്കരിക്കപ്പെടുമെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. പ്രജാപിതാ ബ്രഹ്മകുമാരീസ് ഐശ്വര്യ വിശ്വ വിദ്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു രാം നായികിന്റെ പരാമര്‍ശങ്ങള്‍.
അയോധ്യയില്‍ അടുത്തിടെ നടന്ന ദീപോത്സവത്തിനെ നായിക് പ്രകീര്‍ത്തിക്കുകയും ചെയ്തു. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള പൗരനേയും വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും നടത്തി വരുന്നതെന്നും രാം നായിക് പറഞ്ഞു.