ന്യൂഡല്‍ഹി:സിബിഐ കേസില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി.സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റാനാകില്ലെന്നു സുപ്രീംകോടതി ഉത്തരവ്.ഇതോടെ അലോക് വര്‍മ്മ വീണ്ടും സിബിഐ തലപ്പത്തേക്ക് എത്തുകയാണ്.എന്നാല്‍ സിബിഐ ഡയറക്ടറായാലും അലോക് വര്‍മ്മയ്ക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാനാകില്ലെന്നും കോടതി ഉത്തരവിലുണ്ട്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചിന്റേ താണ് വിധി.
അലോക് വര്‍മ്മയ്ക്കെതിരായ കേസ് അന്വേഷിക്കാന്‍ മൂന്നംഗ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു.പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്നതാണ് സമിതി.അലോക് വര്‍മ്മയ്ക്കെതിരെ അന്വേഷണം മുന്നോട്ടുപോകുമെന്നതിനാല്‍ ഫെബ്രുവരി ഒന്ന് വരെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വര്‍മ്മയ്ക്ക് സാധിക്കില്ല.
ഒക്‌ടോബര്‍ 23 അര്‍ദ്ധരാത്രിയിലാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.ഈ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്. പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനായ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്ഥാനക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അലോക് വര്‍മ്മയെ ഡയറക്ടര്‍ ചുമതലയില്‍ നിന്ന് നീക്കം ചെയ്യത്.രണ്ടു ഉന്നത ഉദ്യോഗസ്ഥര്‍ പരസ്യമായി തമ്മിലടിച്ചത് സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതിനാലാണ് ഇടപെട്ടതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായം.
തന്നെ മാറ്റിയ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മ ഹര്‍ജി നല്‍കിയത്.അര്‍ദ്ധരാത്രി ഇറക്കിയ ഉത്തരവിലൂടെ തന്നെ മാറ്റിയത് ചട്ടവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന് എതിരുമാണെന്ന് അലോക വര്‍മ്മ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് കോടതി ഉത്തരവ്.