തൃപയാര്‍:കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹാരമില്ലാതെ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനൊപ്പം നില്‍ക്കുന്നുവെന്ന ആക്ഷേപം മാണി വിഭാഗത്തിനുണ്ട്.കോട്ടയം സീറ്റില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് മാണി വിഭാഗം പറയുന്നത്.കോട്ടയം കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്.ചില കോണ്‍ഗ്രസുകാര്‍ ജോസഫിനൊപ്പം ചേര്‍ന്ന് കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും കേരളകോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നും തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നുമാണ് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. നാളെ വൈകീട്ടോടെ തര്‍ക്കത്തില്‍ തീരുമാനം ആകുമെന്നും പിജെ ജോസഫ് പറഞ്ഞു.അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ കേരളകോണ്‍ഗ്രസില്‍ നിന്നും വിട്ടുപോരാനും ജോസഫ് വിഭാഗത്തിന് ആലോചനയുണ്ട്.
അതേസമയം കേരളകോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. കോട്ടയത്തെ തര്‍ക്കം സമീപ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.വിഷയത്തില്‍ ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടിയതായും സൂചനയുണ്ട്.