തിരുവനന്തപുരം:കേരളത്തിന് ഇടക്കാലാശ്വാസമായി 500 കോടിരൂപ കേന്ദ്രസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.കൊച്ചിയില്‍ അവലോകന യോഗത്തിനുശേഷമാണ് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്.പ്രളയ മേഖലകളില്‍ വ്യോമനിരീക്ഷണം ആരംഭിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ തിരിച്ചിറക്കിയിരുന്നു.തുടര്‍ന്ന് കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരുമായി മോദി കൂടിക്കാഴ്ച നടത്തി.
അര മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കാലാവസ്ഥ അനുകൂലമായതോടെ പ്രധാനമന്ത്രി പ്രളയബാധിത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി.

ഗവര്‍ണര്‍ ജസ്റ്റിക് സദാശിവം,മുഖ്യമന്ത്രി പിണറായി വിജയന്‍,കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഹെലികോപ്റ്ററില്‍ അനുഗമിച്ചു.