ചെന്നൈ:കേരളത്തിലെ പ്രളയബാധിതര്‍ക്കായി ഒരുകോടി രൂപയുടെ സഹായം നല്‍കുമെന്ന് ഡി.എം.ഡി.കെ.നേതാവും തമിഴ് നടനുമായ വിജയകാന്ത്.ധനഹായമായല്ല,മറിച്ച് ഒരു കോടി രൂപയുടെ സാധനസാമഗ്രികള്‍ കേരളത്തിന് നല്‍കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പാര്‍ട്ടി യൂണിറ്റുകളില്‍ ശേഖരിച്ച് 24-ന് കേരളത്തിലേക്ക് അയക്കും.അമേരിക്കയില്‍ ചികിത്സയിലായിരുന്ന വിജയകാന്ത് ഇന്നലെയാണ് തിരിച്ചെത്തിയത്.
നടന്‍ വിജയ് 70 ലക്ഷം രൂപ ദുരിതബാധിതര്‍ക്ക് നല്‍കും.വിജയ് ഫാന്‍സ് ക്ലബുകള്‍ വഴി തുക കേരളത്തിലെത്തിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ്പദ്ധതി.കമലഹാസന്‍,സൂര്യ,കാര്‍ത്തി, വിശാല്‍,നയന്‍താര തുടങ്ങി പ്രമുഖ താരങ്ങളും തമിഴ് നടികര്‍ സംഘവും ദുരിതാശ്വാസത്തിനായി ധനസഹായം നല്‍കിയിരുന്നു.