തിരുവനന്തപുരം: കേരളത്തിലെ കായികപ്രേമികള്‍ക്ക് ഫിഫയുടെ അഭിനന്ദനം. അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സംഘാടന മികവിനെയും അഭിനന്ദിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കത്തയച്ചു.
ഫിഫ മത്സരങ്ങള്‍ നടത്തുന്നതിനായുള്ള പ്രയത്‌നത്തില്‍ കേരളം മികച്ച് നിന്നതായും കാണികളുടെ പിന്തുണ അതിശയിപ്പിച്ചതായും ഹാവിയര്‍ കത്തില്‍ പറഞ്ഞു. മികച്ച സംഘാടനത്തില്‍ ജിസിഡിഎയേയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.
അഞ്ചുദിവസങ്ങളിലായി എട്ട് മത്സരങ്ങളാണ് കൊച്ചിയില്‍ നടന്നത്. മത്സരങ്ങളോട് നല്ല പ്രതികരണമാണ് കാണികള്‍ നല്‍കിയത്. 50 കോടി രൂപയാണ് സര്‍ക്കാര്‍ ഈ മത്സരങ്ങള്‍ക്ക് നല്‍കിയത്. കൊച്ചിയിലെ ഗ്രൗണ്ട് മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ടീമുകളില്‍ നിന്ന് ഉയര്‍ന്ന് വന്നത്.