തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ശക്തമായ കാറ്റിനു സാധ്യത. മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ തെക്ക് കിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.