കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ രംഗത്ത്. സംസ്ഥാനത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ദേശീയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ്യ. കേരളത്തെ കുറിച്ച് കൃത്യമായി മനസിലാക്കാതെയാണ് രേഖ ശര്‍മയുടെ പ്രസ്താവന.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ല. കേരളത്തെ കുറിച്ച് വ്യക്തമായി മനസിലാക്കാതെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവനയെന്ന് എംസി ജോസഫൈന്‍ പ്രതികരിച്ചു. ഹാദിയ വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കാര്യമായി ഇടപെട്ടിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ ഹാദിയയെ സന്ദര്‍ശിക്കുന്ന കാര്യം സംസ്ഥാന വനിതാ കമ്മീഷനെ അറിയിച്ചിരുന്നില്ല. ജോസഫൈന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹാദിയയെ കോട്ടയത്തെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു രേഖ ശര്‍മ വിവാദപരമായ പ്രസ്താവന നടത്തിയത്. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് ഇവിടെ നടക്കുന്നതെന്നുമായിരുന്നു രേഖ ശര്‍മ അഭിപ്രായപ്പെട്ടത്. ഹാദിയ വീട്ടില്‍ പൂര്‍ണ സുരക്ഷിതയാണെന്നും വീട്ടില്‍ പീഡനത്തിന് ഇരയാകുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും രേഖ ശര്‍മ പറഞ്ഞു. ഹാദിയയ്ക്ക് വീട്ടില്‍ യാതൊരു സുരക്ഷാ ഭീഷണിയും ഇല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ ഒന്നും നടന്നിട്ടില്ല. ഹാദിയയെ സന്തോഷവതിയായാണ് കാണുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടിരുന്നു.