ന്യൂ ഡല്‍ഹി: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു. വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിരുദ്ധ നിലപാടിന് പിന്നാലെയാണ് ടി പി സെന്‍കുമാറിന് അടുത്ത തിരിച്ചടി. സെന്‍കുമാറിന്റെ നിയമന ശുപാര്‍ശ പരിഗണിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തല്‍ക്കാലം നിയമനം നല്‍കേണ്ടെന്ന് നിലപാടെടുത്തു.സെന്‍കുമാറിനെതിരായ കേസുകളും, പരാതികളും തീര്‍പ്പായ ശേഷം നിയമനകാര്യം പരിശോധിച്ചാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണ് നിയമനം തടഞ്ഞ് കേന്ദ്ര പേഴ്‌സണ്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. കേസുകള്‍ തീര്‍പ്പായ ശേഷം ഉചിതമായ സമയത്ത് ശുപാര്‍ശ വീണ്ടും നല്‍കിയാല്‍ മതിയെന്ന് കത്തില്‍ പറയുന്നു.