തിരുവനന്തപുരം: ആരിഫ് മുഹമ്മദ്ഖാന്‍ കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റു. മലയാളത്തിലാണ് പുതിയ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിയത്.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.