കൊച്ചി:എറണാകുളത്ത് ബ്രോഡ്‌വേയിലെ എറ്റവും തിരക്കേറിയ മാര്‍ക്കറ്റിലെ തുണിക്കടയ്ക്കു തീപിടിച്ചു.3 നിലയുള്ള മൊത്തവ്യാപാരകേന്ദ്രമായ ഭദ്ര ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്.രാവിലെ ഒന്പതരയോടെയാണ് തീ കണ്ടത്.കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു.തീ മറ്റ് കടകളിലേക്കും പടര്‍ന്നു. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

5 കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നു.ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ കൂടുതല്‍ ഹോള്‍സെയില്‍ വ്യാപാരകേന്ദ്രങ്ങളാണുള്ളത്. തുണിത്തരങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പെട്ടെന്ന് തീപടര്‍ന്നു പിടിക്കുകയും ചെയ്തു. അതേസമയം തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.തീപിടുത്തത്തെത്തുടര്‍ന്ന് നഗരം മൊത്തം ഗതാഗതക്കുരുക്കിലായി.