കൊച്ചി:യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി.കുമ്പളം മാന്നനാട്ട് എംഎസ് വിദ്യന്റെ മകന് അര്‍ജുന്റെ മൃതദേഹമാണ് കണ്ടെത്തിയത് .സംഭവത്തില്‍ അര്‍ജുന്റെ സുഹുത്തുക്കളായ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളില്‍ ഒരാളുടെ സഹോദരന് മരിച്ചത് അര്ജുന് കാരണമാണെന്ന് വിശ്വസിച്ചതിനെത്തുടര്ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.അര്‍ജുനെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണമുണ്ടായില്ലെന്ന് അര്‍ജുന്റെ അച്ഛന് പറഞ്ഞു.
നെട്ടൂരില്‍ കായലോരത്തെ ചതുപ്പിലാണ് ചെളിയില്‍ പൂഴ്ത്തിയ നിലയില്‍ അര്‍ജുന്റെ മൃതദേഹം കണ്ടത്.കഴിഞ്ഞ രണ്ടാം തീയതി അര്‍ജുനെ കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാര്‍ പരാതി നല്കി. പരാതിയില്‍ അര്‍ജുന്റെ സൃഹൃത്തുക്കളെ സംശയിക്കുന്നതായി സൂചിപ്പിച്ചിരുന്നു.അഞ്ചിന് പ്രതികളായ റോണിയേയും സിബിയേയും പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും കാര്യമായി ചോദ്യംചെയ്യാതെ പോലീസ് ഇവരെ പറഞ്ഞു വിടുകയായിരുന്നെന്ന് അര്‍ജുന്റെ അച്ഛന് പറഞ്ഞു.