കൊച്ചി:വിദ്യാര്‍ത്ഥിനി കായലില്‍ച്ചാടി.എരമല്ലൂര്‍ സ്വദേശിനി ജിസ്ന ജോണ്സണ് (20 ) ആണ് അരൂര്‍ പാലത്തില്‍ നിന്നും കായലിലേക്കു ചാടിയത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം.കലൂര്‍ ടിടിസി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡ്രാഫ്റ്റ്മാന് സിവില്‍ വിദ്യാര്‍ത്ഥിനിയാണ് ജിസ്ന.
പെണ്‍കുട്ടി കായലില്ച്ചാടുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരം പോലീസിലറിയിച്ചത്.കുടയും ബാഗും പാലത്തില്‍ വെച്ചശേഷമാണ് പെണ്‍കുട്ടി കായലില്ച്ചാടിയത്.പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. സ്കൂബ ഡൈവിംഗ് ടീം അടക്കം തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.