കൊച്ചി:കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന നടി ലീന മരിയയുടെ ബ്യൂട്ടീപാര്‍ലറിനുനേരെയാണ് ആക്രമണം നടന്നത്.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കെട്ടിടത്തിലേക്ക് വെടിയുതിര്‍ത്തത്.  ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.ലീന മരിയയുമായുള്ള സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചന.ബൈക്കില്‍ വന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തേവര പോലീസ് അന്വേഷണം ആരംഭിച്ചു.
ചെന്നൈയിലും മുംബൈയിലും നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയാണ് ലീന മരിയ പോള്‍. കാനറാബാങ്കില്‍ നിന്നും 19 കോടി തട്ടിയെടുത്തകേസില്‍ ഇവര്‍ പ്രതിയാണ്.നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് .
കഴിഞ്ഞ ദിവസം 25കോടി രൂപ ആവശ്യപ്പെട്ട് അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ ലീനയ്ക്ക് ഫോണ്‍ കോള്‍ വന്നിരുന്നു.പണം നല്‍കാതെ ലീന ഇക്കാര്യം പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ആക്രമണമുണ്ടായത്.