കൊച്ചി:വൈപ്പിന്‍ ഗവ.കോളേജിലെ എസ്എഫ്ഐ അക്രമത്തിലും തുടര്‍ന്ന് പി രാജുവിനെ ആശുപത്രിയില്‍ തടഞ്ഞതിലും പ്രതിഷേധിച്ച് കൊച്ചിയില്‍ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് പരിക്കേറ്റു. എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഐ ജില്ലാ നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് ജലപീരങ്കിയും ഉപയോഗിച്ചു.
എസ്എഫ്‌ഐയും എഐഎസ്എഫും തമ്മില്‍ വൈപ്പിന്‍ ഗവ. കോളജില്‍ കഴിഞ്ഞയാഴ്ച സംഘര്‍ഷമുണ്ടായിരുന്നു. എഐഎസ്എഫ് യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തടഞ്ഞത്.പി രാജുവിനെ ആക്രമിച്ച സംഭവത്തില്‍ അക്രമികള്‍ക്കനുകൂലമായി പ്രവര്‍ത്തിച്ച ഞാറയ്ക്കല്‍ സിഐ ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സിപിഐ ജില്ലാ കമ്മിറ്റി ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
സിപിഐയെ അടിച്ചമര്‍ത്താന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. മാര്‍ച്ച് ജില്ലാ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്തു.