കൊച്ചി: കൊച്ചി ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനെതിരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ നടപടി. സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്തു. കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പാണ് നടപടിയെടുത്തത്. എംഎല്‍എ എല്‍ദോ എബ്രഹാമിനെ തിരിച്ചറിയുന്ന കാര്യത്തിലുള്‍പ്പെടെ എസ്ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കഴിഞ്ഞ മാസമാണ് സിപിഐ ഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
