കൊച്ചി:വെള്ളം കയറിയ നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടതിനെത്തുടര്‍ന്ന് കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് വിമാനസര്‍വ്വീസ് തുടങ്ങി.                                                      തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഇന്ന് 28 അധികം സര്‍വ്വീസുകളും 10 ആഭ്യന്തര സര്‍വ്വീസുകളും 18 അന്താരാഷ്ട്ര സര്‍വീസുകളുമാണ് നടക്കുക.
രാവിലെ 7.30ന് ബെംഗളൂരുവില്‍ നിന്നുള്ള വിമാനമാണ് നാവികസേന വിമാനത്താവളത്തില്‍ ആദ്യം എത്തിയത്.തിരിച്ച് ബെംഗളൂരുവിലേക്കുള്ള വിമാനം 8.30 ന് പുറപ്പെടും.വൈകിട്ട് 5 ന് കോയമ്പത്തൂരില്‍ നിന്നുള്ള വിമാനം എത്തിച്ചേരും.ചെറു യാത്രാവിമാനങ്ങളുടെ നാല് സര്‍വ്വീസുകളാണ് ഇന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച മുതല്‍ നാലു ഷെഡ്യൂളുകള്‍ ഉണ്ടാവും.നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.നാവിക ആസ്ഥാനമായതു കൊണ്ടു തന്നെ കടുത്ത സുരക്ഷാപരിശോധനകള്‍ക്കുശേഷമാണ് സര്‍വ്വീസ് നടത്തുന്നത്.
എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നതെങ്കിലും നാളെ ഇന്‍ഡിഗോ,ജെറ്റ് എയര്‍വേയ്സ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.