കൊച്ചി:കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കൂടത്തെത്തും.രാവിലെ 11-ന് മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മഹാരാജാസ് ഗ്രൗണ്ടില്‍നിന്ന് 5.5 കിലോ മീറ്റര്‍ പിന്നിട്ട് മെട്രോ തൈക്കൂടത്തേക്കെത്തുന്നതോടെ മെട്രോ പാതയുടെ ആകെ ദൈര്‍ഘ്യം 23.81 കിലോമീറ്ററാകും.11.30-ന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അനുബന്ധ പദ്ധതിയായ ജല മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജങ്ഷനിലേക്കുള്ള പാതയുടെയും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷനാകും.
മൊത്തം 21 മെട്രോ സ്‌റ്റേഷനുകളുണ്ടാവും. മെട്രോ ദൂരം വര്‍ധിക്കു ന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാവും.നിലവില്‍ പത്തു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നു.ഇത് പതിനാലാകും. കൊച്ചി ജല മെട്രോ ഡിസംബറില്‍ സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.