തിരുവനന്തപുരം; തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ നിലപാടിനെ വിമര്‍ശിച്ച് പത്രസമ്മേളനം നടത്തിയ സിപിഎം നിലപാടിനെതിരെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു രംഗത്ത്. ചാണ്ടിയുടെ രാജിയുടെ ക്രഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും രാജിയെ സംബന്ധിച്ച് ഒരു ഉറപ്പും കിട്ടിയിരുന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാജിയെ സംബന്ധിച്ചുള്ള എജിയുടെ നിയമോപദേശം റവന്യൂമന്ത്രിക്ക് ഇതുവരെയും നല്‍കിയിട്ടില്ലെന്നും ഉപദേശം ആദ്യം അറിയിക്കേണ്ടിയിരുന്നത് റവന്യൂ മന്ത്രിയെ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടിയേരി പറഞ്ഞത് തെറ്റാണെന്നും തോമസ് ചാണ്ടി രാജി വെക്കുന്ന കാര്യം രാവിലെ വരെയും ആരും പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.