ലക്‌നോ:ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസില്‍ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്.ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഝാന്‍സിയില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൂന്ന് പേര്‍ ട്രെയിനുള്ളിലും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
കൊടും ചൂടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്താലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.
ഝാന്‍സി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍നിന്നും എത്തിയ 68 അംഗ സംഘം വാരണാസിയും ആഗ്രയും സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായത്.