ദേവികുളം: കൊട്ടക്കമ്പൂരില്‍ ഭൂമി കൈവശപ്പെടുത്തിയ വന്‍കിടക്കാരില്‍ സിപിഎം നേതാക്കളും. പെരുമ്പാവൂരിലെ സിപിഎം കൗണ്‍സിലര്‍ ജോണ്‍ ജേക്കബിനു പുറമെ ഇടുക്കി ജില്ലാ കമ്മറ്റിയംഗം എം.ലക്ഷ്മണനും ഇക്കൂട്ടത്തിലുണ്ട്. വന്‍കിടക്കാരില്‍ അന്‍പതോളം പേര് ദേവികുളം താലൂക്കിനു പുറത്തുള്ളവരാണ്.
വ്യാജരേഖകളുടെ മറവില്‍ വന്‍കിടക്കാര്‍ ഭൂമി സ്വന്തമാക്കിയിരിക്കുന്നതിലേറെയും നീലക്കുറിഞ്ഞി സങ്കേത്തിന്റെ ഭാഗമായ കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58 ലാണ്്. ഈ ബ്ലോക്കില്‍ 1983 ഹെക്ടര്‍ ഭൂമിയുണ്ട്. 151 പേര്‍ക്ക് ഇവിടെ മാത്രം ഭൂമിയുള്ളതായാണ് റവന്യൂ വകുപ്പിന്റെ രേഖയിലുള്ളത്. ഇതില്‍ 42 പേര് ദേവികുളം താലൂക്കിനു പുറത്തുള്ളവരാണ്. 14 എറണാകുളം ജില്ലക്കാരും മൂന്ന് തമിഴ്നാട് സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്. പെരുമ്പാവൂരിലെ സിപിഎം നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ ജോണ്‍ ജേക്കബിനും കുടംബാംഗങ്ങള്‍ക്കും ഇവിടെ 52 ഏക്കറോളം ഭൂമിയുണ്ട്. ജോണ്‍ ജേക്കബിന്റെയും ബന്ധുക്കളുടെയും പേരിലും ഇവരുടെ ഉടമസ്ഥതയിലുള്ള റോയല്‍ അഗ്രിക്കള്‍ച്ചര്‍ കമ്പനിയുടെ പേരിലാണ് ഭൂമി.
52 ഏക്കര്‍ ഭൂമിയുടെ രേഖകളുടെ മറവില്‍ നൂറേക്കറലധികം ഭൂമി ഇവര്‍ കൈവശം വച്ചിട്ടുണ്ട്. വ്യാജ പവര്‍ ഓഫ് അറ്റോണി ചമച്ചാണ് ഭൂമി തട്ടിയെടുത്തത്. സിപിഎം ഇടുക്കി ജല്ലാകമ്മറ്റിയംഗം എം. ലക്ഷ്മണന് കൊട്ടക്കമ്പൂരില്‍ രണ്ടരയേക്കറോളം ഭൂമിയുണ്ട്. മൂന്നാര്‍ ഇക്കാനഗര്‍ കോളനിയിലെ വിലാസത്തില്‍ 99 ലാണ് പട്ടയം സമ്പാദിച്ചിരിക്കുന്നത്.
ഭൂമി പതിവ് കമ്മറ്റി യോഗം ചേരാത്ത സമയത്താണ് ലക്ഷ്മണനും പട്ടയം ലഭിച്ചിരിക്കുന്നത്. ബിനാമി പേരുകളില്‍ രാഷ്ട്രീയക്കാര്‍ ഇവിടെ വന്‍ തോതില്‍ ഭൂമി കൈവശപ്പെടുത്തിയതായും സൂചനയുണ്ട്. പരിശോധനയുടെ ഭാഗമായി ഇവര്‍ക്കും അടുത്ത ദിവസം രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കും. പരിശോധന ശക്തമാക്കിയാല്‍ ഇവരുടെ പട്ടയവും റദ്ദാക്കും.