കൊട്ടാരക്കര:കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനത്തിന് വന്ന നടന്‍ ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു.നിരവധിപേര്‍ക്ക് പരുക്കേറ്റു.തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) യാണ് കുഴഞ്ഞുവീണു മരിച്ചത്.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
കൊട്ടാരക്കരയില്‍ ഐമാള്‍ വെഡ് വേള്‍ഡിന്റെ ഉദ്ഘാടനത്തിരക്കിനിടെ രാവിലെ പതിനൊന്നോടെ ആയിരുന്നു സംഭവം.റോഡരികില്‍ ആയിരങ്ങള്‍ നിറഞ്ഞതോടെ എം.സി.റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.ഗതാഗത തടസ്സം വരുത്തിയതിന് സംഘാടകര്‍ക്കെതിരെ കേസെടുത്തതായി എസ്‌ഐ.സി.കെ.മനോജ് പറഞ്ഞു.

.