മലപ്പുറം:ബന്ധുനിയമനവിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി. ജലീലിനെ കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാര്‍ഷികാഘോഷ പരിപാടികള്‍ക്കായി എത്തിയപ്പോഴായിരുന്നു മന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായത്.ജലീലിെനതിരെ പ്രതിഷേധം ശക്തമാകുമ്പോഴും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് കോടിയേരിയടക്കമുള്ളവര്‍ സ്വീകരിക്കുന്നത്.ജലീലിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.