കൊല്ലം:കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷ പ്രസംഗത്തിനായി വേദിയിലെത്തിയപ്പോള്‍ മുദ്രാവാക്യവും ശരണം വിളിയും.ഇതോടെ പ്രതിഷേധക്കാരെ മുഖ്യമന്ത്രി താക്കീത് ചെയ്തു.
വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു.ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം.
എന്തും കാണിക്കാനുള്ള വേദിയാണ് ഈ യോഗമെന്ന് കരുതരുത്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതോടെ പ്രതിഷേധക്കാര്‍ അടങ്ങുകയും ചെയ്തു.ബിജെപി പ്രവര്‍ത്തകരാണ് പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്.