കൊല്ലം:രഞ്ജിത്ത് ജോണ്സണ് വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം.പ്രതികള്‍ക്ക് ജാമ്യവും 25 വര്‍ഷം പരോളും നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.തെളിവുകളുടെ അഭാവത്തില്‍ എട്ടാം പ്രതി അജിംഷായെ കോടതി വെറുതെവിട്ടു.
2018 ഓഗസ്റ്റ് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കേസിലെ ഒന്നാംപ്രതിയായ ഇരവിപുരം സ്വദേശി മനോജിന്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഭാര്യയെ തട്ടിയെടുത്തതിന്റെ പ്രതികാരമായാണ് മനോജ് സംഘം ചേര്‍ന്ന് രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. അഞ്ചംഗ സംഘം രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയി കൊന്ന് കുഴിച്ചുമൂടുകയായിരുന്നു.തമിഴ്നാട് തിരുനെല്‍വേലിക്കുസമീപം പാറമട മാലിന്യം തള്ളുന്ന കുഴിയിലാണ് രഞ്ജിത്തിനെ കുഴിച്ചിട്ടത്. പ്രതികള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ ,ഗൂഢാലോചന,തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.