കൊട്ടിയം:കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍മരിച്ചു.24 പേര്‍ക്ക് പരിക്കേറ്റു.6 പേരുടെ നില ഗുരുതരമാണ്.കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മലപ്പുറം മലയാന്മ സ്വദേശി കല്ലില്‍ പുത്തന്‍വീട് അബ്ജുല്‍ അസീസ് (47), കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി തെക്കേപുത്തന്‍ പുരയില്‍ പി.ടി സുഭാഷ്, ലോറി ഡ്രൈവര്‍ തിരുനെല്‍വേലി കേശവപുരം സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്.രാവിലെ ആറരയോടെയാണ് അപകടം.വാഹനത്തിനുള്ളില്‍ കുടുങ്ങിയ ട്രക്ക് ഡ്രൈവര്‍ ഗണേഷിനെ ഒന്നര മണിക്കൂറിന് ശേഷം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.അസീസും ഗണേഷും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്ആര്‍.ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ അഞ്ചു പേരെ കൊല്ലം ജില്ലാ ആശുപത്രിയിലും കൊട്ടിയം ഹോളിക്രോസ്, കിംസ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥലത്തെത്തി.