കൊല്ലം:കൊല്ലത്ത് രണ്ടാം ക്ലാസുകാരിയെ ക്രൂരമായി ഉപദ്രവിച്ച രണ്ടാനമ്മയെയും പിതാവിനെയും അറസ്റ്റ് ചെയ്തു.പിതാവ് തഴവ ചെറുവള്ളില്‍ തെക്കതില്‍ അനീഷ്,
കുട്ടിയുടെ രണ്ടാനമ്മ ആര്യ എന്നിവരാണ് അറസ്റ്റിലായത്.ശിശു സംരക്ഷണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസാണ് ഇരുവരേയും അറസ്റ്റു ചെയ്തത്.ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു.
കഴിഞ്ഞ ഒരാഴ്ചയായി സ്‌കൂളിലെത്താത്തതിനെത്തുടര്‍ന്ന് അദ്ധ്യാപകര്‍ വിവരം ചോദിച്ചപ്പോഴാണ് കുട്ടി രണ്ടാനമ്മയുടെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തിയത്.കിടക്കയില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് രണ്ടാനമ്മയായ ആര്യ ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ ഇരു തുടകളിലും,വയറ്റിലും,കാലിലും രഹസ്യഭാഗങ്ങളിലുള്‍പ്പെടെ ക്രൂരമായി പൊള്ളിക്കുകയായിരുന്നു.കുട്ടിക്ക് അടിവസ്ത്രം ധരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു.രണ്ടാനമ്മ നിരന്തരമായി കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നെന്നാണ് വിവരം.
അദ്ധ്യാപകരുടെ ഇടപെട്ടാണ് കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.