കൊല്ലം:കൊല്ലം രാമന്‍കുളങ്ങരയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു.സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ സ്വദേശികളായ ഫ്രാന്‍സിസ് (21),ജോസഫ് (19),സിജിന്‍ (21) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ ഒന്നേമുക്കാലോടെ ദേശീയ പാതയിലായിരുന്നു സംഭവം.യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.