കൊല്ലം:കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു.ചിതറ പഞ്ചായത്തില്‍ വളവുപച്ചയില്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന പ്രവര്ത്തകന് ആയ എ എം ബഷീറാണ് (70) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ നാളെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇവര്‍ തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായിരുന്നുവെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.എന്നാല്‍ രാഷ്ട്രീയ കൊലപാതകമെന്നാണ് സിപിഎം ആരോപിക്കുന്നത്.
ഉച്ച കഴിഞ്ഞ് ബഷീറിന്റെ വീട്ടിലെത്തിയാണ് ഷാജഹാന് കൊല നടത്തിയത്. ബഷീറിന്റെ ശരീരത്തില്‍ ഒമ്പത് കുത്തുകളുണ്ടായിരുന്നതെന്നാണ് വിവരം. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ബഷീറിന്റെ അനുജന്റെ ഭാര്യയ്ക്കും അനന്തരവള്‍ക്കും പരിക്കേറ്റിരുന്നു.ഇവര്‍ കടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കടയ്ക്കല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ബഷീറിന്റെ മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.