കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഹരിദേബ്പുരിലെ രാജാ റാം മോഹന്‍ സരണിക്കടുത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലം വൃത്തിയാക്കുമ്പോഴാണ് പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞനിലയില്‍ മൃതശരീരങ്ങള്‍ കണ്ടെത്തിയത്.
അബോര്‍ഷന്‍ മാഫിയയായിരിക്കും സംഭവത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.മൃതശരീരങ്ങള്‍ കൂടുതലും ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു.സിറ്റി മേയര്‍ സോവന്‍ ചാറ്റര്‍ജി,പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.