ന്യൂഡല്‍ഹി:കോടതിയലക്ഷ്യക്കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പുപറഞ്ഞു.കാവല്ക്കാരന് കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞുവെന്ന പരാമര്‍ശത്തിലാണ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞത്.കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ അഭ്യര്‍ത്ഥിച്ചു.നേരത്തേ രാഹുല്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും കോടതി നിരാകരിച്ചതോടെയാണ് നിരുപാധികം മാപ്പു പറഞ്ഞത്.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കോടതി കാവല്ക്കാരന് കള്ളനാണെന്ന് കണ്ടെത്തിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതാണ് വിവാദമായത്.കോടതി അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നും, രാഹുലിന്റെ പ്രസ്താവന കോടതി അലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.