കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളിയില്‍ ജനജാഗ്രതാ യാത്രയില്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മാത്യഭൂമി ന്യൂസാണ് റിപ്പോര്‍ട്ട ചെയ്തത്.

പിവൈ01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണെങ്കിലും പോണ്ടിച്ചേരിയിലുള്ള ഈ അഡ്രസ്സ് വ്യാജമാണ്. നമ്പര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട്, എന്ന കാരാട്ട് ഫൈസല്‍ നല്‍കിയിരിക്കുന്ന അഡ്രസ്സില്‍ താമസ്സിക്കുന്ന ശിവകുമാര്‍ എന്ന അധ്യാപകനും കുടുംബത്തിനും മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.