കോട്ടയം:കോട്ടയം മണിമലയില്‍ വീട്ടമ്മയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു.മണിമല കാവുങ്കല്‍ ശോശാമ്മ (78)യാണ് മരിച്ചത്.തീകൊളുത്തുന്നതിനിടെ ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശോശാമ്മയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഏറെ നാളുകളായി ശോശാമ്മയും ഭര്‍ത്താവും തമ്മില്‍ വസ്തുവിനെച്ചൊല്ലി വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.