ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഗുജറാത്തിനോട് സ്‌നേഹം മാത്രമാണുള്ളതെന്ന് ശശി തരൂര്‍ എം. പി. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഗുജറാത്തിനോടും ഗുജറാത്തികളോടും വിദ്വേഷം പുലര്‍ത്തുകയായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചത്.
ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരിന്റെ വിവാഹം കഴിച്ചത് ഗുജറാത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയായിരുന്നു. അക്കാര്യവും പോസ്റ്റില്‍ എടുത്തു പറയുന്നുണ്ട്. തന്റെ മകന്‍ വിവാഹം കഴിച്ചിരിക്കുന്നത് ഗുജറാത്തില്‍നിന്നുള്ള പെണ്‍കുട്ടിയെയാണ്. ഞങ്ങള്‍ക്ക് താങ്കളുടെ സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടും സ്‌നേഹംമാത്രമാണുള്ളതെന്നാണ് പോസ്റ്റിലുള്ളത്
കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ നടന്ന ഗുജറാത്ത് ഗൗരവ് മഹാസമ്മേളന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി കോണ്‍ഗ്രസ്സ് വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.