തൃശൂര്‍:കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മഹിളാ കോണ്‍ഗ്രസ് അംഗം കുഴഞ്ഞുവീണു.മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഷീല പത്മനാഭനാണ് കുഴഞ്ഞു വീണത്.ഉടന്‍ തന്നെ ഷീലയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രക്തസമ്മര്‍ദ്ദം കൂടിയത് കൊണ്ടാണ് ഷീല കുഴഞ്ഞ് വീണതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഷീല കുഴഞ്ഞുവീണത്.കോണ്‍ഗ്രസ് ജില്ല നേതാക്കള്‍ക്കെതിരെ ഡിസിസിയ്ക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും അതുകൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ഷീല പറഞ്ഞു.എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറയേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കും മുന്‍പ് ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.