കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവിനെതിരെ മോഷണപരാതിയുമായി കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെത്തിയ നേതാവ് 8 ലക്ഷം രൂപ മോഷ്ടിച്ചെന്നാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നുമാണ് മോഷ്ടിച്ചതെന്ന് ഉണ്ണിത്താന്‍ പറയുന്നു.തെരഞ്ഞെടുപ്പ് ഫണ്ടിലെ പണമാണ് മോഷണം പോയത്.
രാജ്‌മോഹന്‍ ഉണ്ണിത്താനുവേണ്ടി കൊല്ലത്തു നിന്ന് തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിനെത്തിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന് എതിരെയാണ് പരാതി. എന്നാല്‍ പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായില്ല.