ന്യൂഡല്‍ഹി:കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പുതിയ പ്രവര്‍ത്തകസമിതിയില്‍ കേരളത്തില്‍ നിന്ന് നാലു നേതാക്കളുണ്ട്.എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി,കെ.സിവേണുഗോപാല്‍,സ്ഥിരം ക്ഷണിതാവായി പിസി ചാക്കോ എന്നിവരാണ് ദേശീയ നേതൃത്വനിരയിലുണ്ടാവുക.
യുവാക്കളേയും പരിചയസമ്പന്നരേയും പരിഗണിച്ച പ്രവര്‍ത്തക സമിതിയില്‍ മൊത്തം 51 അംഗങ്ങളുണ്ട്.23 അംഗങ്ങളും 18 പ്രത്യേക ക്ഷണിതാക്കളും 10 സ്ഥിരം ക്ഷണിതാക്കളും ഉണ്ടാകും.ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി രൂപം നല്‍കുന്ന പ്രവര്‍ത്തക സമിതിയാണിത്.
രാഹുല്‍ ഗാന്ധി,സോണിയ ഗാന്ധി,മന്മോഹന്‍സിങ്,മോത്തിലാല്‍ വോറ,അഹമ്മദ് പട്ടേല്‍,ഗുലാം നബി ആസാദ്,സിദ്ദരാമയ്യ,മല്ലികാര്‍ജുന ഖാര്‍ഗെ, ആനന്ദ് ശര്‍മ,തരുണ്‍ ഗൊഗോയ്,അശോക് ഗലോട്ട്,അംബികാ സോണി,കുമാരി ഷെല്‍ജ,തുടങ്ങിയവരാണ് പ്രവര്‍ത്തക സമിതിയിലെ പ്രമുഖ നേതാക്കള്‍.
പുതിയ പ്രവര്‍ത്തകസമിതിയുടെ ആദ്യയോഗം ജൂലൈ 22-ന് ചേരും.കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന അധ്യക്ഷന്മാരെയും നിയമസഭാകക്ഷി നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.