കൊച്ചി:കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയില്‍ വീണ്ടും സംഘര്‍ഷം.ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.വൈദികനെ പള്ളിയില്‍ കയറ്റില്ലെന്ന നിലപാടില്‍ വലിയ പ്രതിഷേധവുമായി യാക്കോബായ വിഭാഗം പള്ളിയില്‍ തടിച്ചുകൂടിയിരിക്കുകയാണ്.
തന്റെ അമ്മയുടെ ഓര്‍മ്മദിവസമായ ഇന്ന് അതിനായുള്ള പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായാണ് എത്തിയതെന്നും പള്ളിയില്‍ പ്രവേശിക്കണമെന്നുമാണ് തോമസ് പോള്‍ റമ്പാന്‍ പറയുന്നത്.
വൈദികനെ പള്ളിക്ക് മുന്നില്‍ വച്ചു തന്നെ യാക്കോബായ വിഭാഗം തടഞ്ഞു.സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് 200-ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

നേരത്തേ കോടതിവിധിയുമായി തോമസ് പോള്‍ റമ്പാന്‍ പള്ളിയിലെത്തിയപ്പോഴും വലിയ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. രണ്ടുദിവസം നീണ്ട പ്രശ്‌നങ്ങള്‍ക്കൊടുവില്‍ പോലീസ് ഇടപെട്ട് വൈദികനെ അവിടെ നിന്നും മാറ്റുകയായിരുന്നു.