കോതമംഗലം:വീട്ടമ്മയെ റബര്‍തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വടാട്ടുപാറ പണ്ടാരം സിറ്റി കുഞ്ചിറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരി( 60) യാണ് മരിച്ചത്.കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടത്.സംഭവം കൊലപാകതമാണെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ടാപ്പിംഗ് തൊഴിലാളിയായ അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ റബര്‍ തോട്ടത്തില്‍ പോയ മേരി തിരികെ എത്താതിരുന്നതോടെ ഭര്‍ത്താവ് അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.