ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സിലെത്തിയതിനുള്ള റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംല സ്വന്തമാക്കി.ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടന്നാണ് ദക്ഷിണാഫ്രിക്കന്‍ താരം റെക്കോർഡ് സ്വന്തമാക്കിയത്. 150 മല്‍സരങ്ങളില്‍നിന്നാണ് ആംല ഈ നേട്ടം കൈവരിച്ചത്. കോലിക്ക് 7000 റണ്‍സ് മറികടന്ന് 169 ഇന്നിംഗ്സുകളില്‍നിന്നായിരുന്നു. ഇപ്പോഴിതാ, കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി ആംല മറികടന്നിരിക്കുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ സെഞ്ച്വറി നേടിയ ആംല, ഏറ്റവുംകുറച്ച് മല്‍സരങ്ങളില്‍നിന്ന് 26 സെഞ്ച്വറിയെന്ന നേട്ടം കൈവരിക്കുന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. കോലിയുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് ആംല മറികടന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി 166 ഇന്നിംഗ്സുകളില്‍നിന്നാണ് 26 സെഞ്ച്വറി തികച്ചത്. എന്നാല്‍ ഈ നേട്ടം കൈവരിക്കാന്‍ ആംലയ്‌ക്ക് 154 ഇന്നിംഗ്സുകള്‍ മാത്രമെ വേണ്ടിവന്നുള്ളു. ഇതുകൂടാതെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറച്ച് ഇന്നിംഗ്സുകളില്‍നിന്ന് 6000, 5000, 4000, 3000, 2000 റണ്‍സുകള്‍ മറികടന്നതിന്റെ റെക്കോര്‍ഡും ആംലയുടെ പേരിലാണ്.