കോഴിക്കോട്:ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങി കോഴ വിവാദത്തില്‍പ്പെട്ട കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രാഘവന്‍ നടത്തിയ കള്ളപ്പണ ഇടപാടുകളും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമെല്ലാം അന്വേഷിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് ആണ് പരാതി നല്‍കിയത്.
2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് 53 ലക്ഷം രൂപ ചെലവായെന്നാണ് രാഘവന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കാണിച്ചത്. എന്നാല്‍ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ 20 കോടി രൂപ ചെലവായെന്നാണ് പറഞ്ഞത്.ഈ വെളിപ്പെടുത്തലിലൂടെ പണമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.