കോഴിക്കോട്:ഒഡീഷാ സ്വദേശിനിയായ യുവതിയും മകളും പൊള്ളലേറ്റു മരിച്ച നിലയില്‍.മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടിലാണ് ഒഡീഷാ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ (22) മകള്‍ ആരാധ്യ (3) എന്നിവരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.കസബ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നലെ വൈകീട്ട് അനില്‍ ബിക്കാരി ജോലി കഴിഞ്ഞ് എത്തുമ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു. വാതില്‍ ചവിട്ടി തുറന്ന് അകത്തു കയറിയപ്പോളാണ് ഭാര്യയേയും മകളേയും കത്തിക്കരിഞ്ഞ നിലില്‍ കണ്ടെത്തിയത്.കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് അനില്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. നാല് മാസം മുന്‍പാണ് അനിലും കുടുംബവും ഇവിടെ താമസത്തിന് എത്തിയത്.കസബ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.