കോഴിക്കോട്:നിപ്പ ഭീതിയൊഴിഞ്ഞ കോഴിക്കോട് എലിപ്പനിപ്പേടിയില്‍.ജില്ലയില്‍ എലിപ്പനി ബാധിച്ചു രണ്ട് പേര് കൂടി മരിച്ചു.മുക്കം സ്വദേശി ശിവദാസന്‍,കാരന്തൂര്‍ സ്വദേശി കൃഷ്ണന് എന്നിവരാണ് മരിച്ചത്.ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതോടെ കോഴിക്കോട് കഴിഞ്ഞ ഒരുമാസം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.
പ്രളയത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് എലിപ്പനി പകരാതെ ശ്രദ്ധിക്കാന്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് എലിപ്പനി ബാധിക്കാനുള്ള സാധ്യത ഏറെയാണ്.നാലുലക്ഷത്തില്‍ അധികം പ്രതിരോധമരുന്നുകള്‍ ഇന്നലെ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തിരുന്നു.പ്രളയബാധിതമേഖലകളിലും എലിപ്പനി പ്രതിരോധമരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്.