നിലവിലെ കോൺഗ്രസ് സ്ഥാനാർഥി എം കെ രാഘവൻ ഒളി ക്യാമറയിൽ കുടുങ്ങിയത് വലിയ വിഷയമായി കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ തന്നെ ദോഷകരമായി കോൺഗ്രസിനെ ബാധിക്കും എന്നതാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ പ്രാരംഭ വിലയിരുത്തൽ.പാർട്ടിയെ ആകെമൊത്തത്തിൽ പ്രതിരോധത്തിലാക്കിയ വിഷയത്തിൽ സംസ്ഥാന നേതൃത്വം പതിവ് മൂഡിലാണ് .ഉമ്മൻ ചാണ്ടി എം കെ രാഘവനെ പിന്തുണച്ചു കൊണ്ട് വിശദീകരിക്കുന്നത് ഇങ്ങനെ “അത് രാഘവൻ നിഷേധിച്ചിട്ടുണ്ടല്ലോ ” എന്ന് പറഞ്ഞാണ് .ഒരു കൺസൾട്ടൻസി കമ്പനിയുടെ ആളാണെന്ന വ്യാജേന ഹോട്ട വ്യവസായത്തിനായി ഭൂമി വാങ്ങാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ടി വി 9 ചാനലിന്റെ ആളുകൾ എം കെ രാഘവനെ സമീപിച്ചതും കുടുക്കിയതും .രണ്ടു കോടി രൂപ കറൻസിയായി തന്നെ വേണമെന്നും അതിനായി തന്റെ സെക്രട്ടറിയെ വിളിച്ചാൽ മതിയെന്നും ദൃശ്യത്തിൽ പറയുന്നുണ്ട് .വീഡിയോ കൃത്രിമമാണ് എന്നും ശബ്ദം ഡബ്ബ് ചെയ്തതാണ് എന്നുമാണ് രാഘവൻ പറയുന്നത് . കോഴ പണം ഇലക്ഷൻ ആവശ്യത്തിന് വേണ്ടി എന്ന് പറയുന്നതും പാർട്ടി കഴിഞ്ഞ ഇലക്ഷനിൽ കൊടുത്തതിന്റെ കണക്കും വിഷയം കൂടുതൽ സങ്കീർണമാക്കുന്നു . കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കുന്ന വയനാട് സീറ്റിനോട് ചേർന്ന മണ്ഡലമായതു കൊണ്ട് ഈ വിഷയം ദേശീയ ശ്രദ്ധ ആകർഷിക്കും, സ്ഥാനാർത്ഥിയെ മാറ്റാൻ ഇനിയും സമയമുണ്ട് .എം കെ രാഘവനെ പിൻവലിച്ചവിടെ ടി സിദ്ധിക്കിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയാൽ വിജയത്തോടൊപ്പം ആഴമതിക്കെതിരെ ശക്തമായ നിലപാടെടുത്ത മെച്ചവും കോൺഗ്രസ്സിനുണ്ടാകും .
ഇനിയും ആരോപണം കെട്ടിച്ചമച്ചതെന്നും പിന്നിൽ സി പി എമ്മും കോഴിക്കോടുള്ള ഏതോ മാഫിയയുമാണ് ഈ സ്റ്റിങ് ഓപ്പറേഷന്റെ പിന്നിൽ എന്നൊക്കെ പറഞ്ഞൊഴിവാകാൻ ആണ് ശ്രമം എങ്കിൽ കോൺഗ്രസിന് വലിയ വില കൊടുക്കേണ്ടി വരും തീർച്ച .