കോഴിക്കോട്:നിപ്പയ്ക്ക് ശേഷം കോഴിക്കോടിനെ ആശങ്കയിലാഴ്ത്തിയ ഷിഗല്ലെ ഭീതിക്ക് താല്കാലികാശ്വാസം.ഇരട്ടക്കുട്ടികളിലൊരാളായ രണ്ടു വയസുകാരന് മരിച്ചത് ഷിഗല്ലെ ബാക്ടീരിയ ബാധിച്ചല്ലെന്ന് റിപ്പോര്‍ട്ട്.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന് സിയാനാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.രോഗലക്ഷണങ്ങള്‍ കൊണ്ട് കുട്ടി ഷിഗല്ലെ ബാധയേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.എന്നാല്‍ സിയാന്റെ മരണം ഷിഗെല്ല ബാധിച്ചല്ലെന്നു മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു.
ചികില്‍സയിലുള്ള സിയാന്റെ ഇരട്ടസഹോദരന് ഫയാന്റെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു