ന്യൂഡല്‍ഹി:മുഖ്യമന്ത്രിയാവാന്‍ യദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന ആരോപണം ബിജെപി നിഷേധിച്ചു.ഡയറിയിലെ കൈയക്ഷരം തന്റേതല്ലെന്നും കോണ്‍ഗ്രസ് വ്യാജരേഖയുണ്ടാക്കിയതാണെന്നും യദ്യൂരപ്പയും പറഞ്ഞു.
കോണ്‍ഗ്രസ് പുറത്തുവിട്ടത് നുണകളുടെ ഡയറിയാണെന്നും ഒരു കടലാസ് ഉപയോഗിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.യഥാര്‍ത്ഥ രേഖകള്‍ എവിടെയെന്ന് കോണ്‍ഗ്രസ് പറയണം. അഴിമതി ആരോപണങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണെന്നും അതുകൊണ്ടാണ് ഇത്തരം വ്യാജ ആരോപണങ്ങളെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ 1800 കോടി രൂപയോളം ബിജെപി നേതാക്കള്‍ക്ക് നല്‍കിയെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കാരവന് മാഗസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസന്റെ ആരോപണം.ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഉള്ള യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പെന്ന് അവകാശപ്പെട്ട് രേഖകളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.