രണ്ടു മാസമായി അധ്യക്ഷനില്ലാതെ പോകുന്ന കോൺഗ്രസിലെ നിലവിലെ അവസ്ഥ തുറന്നുകാട്ടിയ തരൂരിന്റെ പ്രതികരണം കേരളത്തിലെ കോൺഗ്രസ്സ്  നേതാക്കൾക്കിടയിൽ  വ്യത്യസ്ത അഭിപ്രായങ്ങൾക്കു വഴിവച്ചു . രാഹുലിന്റെ സ്വയം ഒഴിഞ്ഞുപോക്ക് കോൺഗ്രസിനെ നാഥനില്ലാത്ത അവസ്ഥയാക്കി എന്ന് തിരുവനന്തപുരം എം പി ശശി തരൂർ അഭിപ്രായപ്പെട്ടു . കർണാടകത്തിൽ കോൺഗ്രസിന് ഭരണം നിലനിർത്താനാകാത്തതു പാർട്ടിക്ക്  അധ്യക്ഷനില്ലാത്തത് കൊണ്ടാണ് എന്ന് തരൂർ പറഞ്ഞു . പാർട്ടിക്കെതിരെ ഒരു വെല്ലുവിളി ഉണ്ടായപ്പോൾ വ്യക്തമായ സമയോചിതമായ തീരുമാനങ്ങൾ എടുക്കാൻ കോൺഗ്രസിന് നേതൃത്വം ഇല്ലാതെ പോയി,ഇനി മധ്യപ്രദേശിലോ രാജസ്ഥാനിലോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപേ കോൺഗ്രസ്സ് അധ്യക്ഷനെ കണ്ടെത്തണം എന്ന് തരൂർ അഭിപ്രായപ്പെട്ടു .സംഘടനാ തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയിരിക്കുകയാണ് . അധ്യക്ഷ സ്ഥാനത്ത്‌ പ്രിയങ്ക ഗാന്ധി വന്നാൽ നല്ലതായിരിക്കും എന്നും തരൂർ അഭിപ്രായപ്പെട്ടു.പാർട്ടിയിൽ യുവ നേതൃത്വമാണ് ഇപ്പൊ നല്ലത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
എന്നാൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ആയിരുന്നു മറ്റു സംസ്ഥാന ദേശീയ നേതാക്കൾക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്. കോൺഗ്രസിന്റെ ദേശീയ നേതാവ് തരൂർ പങ്കുവച്ചത് പ്രവർത്തകരുടെ വികാരമാണ് എന്ന് എല്ലാവരും സമ്മതിച്ചു .എന്നാൽ കോൺഗ്രസ് നാഥനില്ലാക്കളരിയല്ല എന്ന് സ്ഥാപിക്കാനായിരുന്നു എ കെ ആന്റണി മുതൽ ചെന്നിത്തല വരെയുള്ളവർക്ക് തിടുക്കം .പ്രശ്നങ്ങളെല്ലാം ഉടനെ തന്നെ അവസാനിക്കും എന്നും  രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മുൻപോട്ടു  പോകും എന്നായിരുന്നു ആന്റണിയുടെ പ്രതികരണം.കർണാടക സംസ്ഥാനത്തിൽ കോൺഗ്രസ്സ്-ദൾ മന്ത്രിസഭ വീണതുകൊണ്ടു നിറം മങ്ങിയ  കെ സി വേണുഗോപാൽ എന്ന അഖിലേന്ത്യാ സംഘടനകാര്യ ജനറൽ സെക്രട്ടറി പറഞ്ഞത് കോൺഗ്രസിൽ യാതൊരു നേതൃ പ്രതിസന്ധിയുമില്ല , ഇപ്പോഴും  കോൺഗ്രസ് അധ്യക്ഷൻ പാർട്ടി കാര്യങ്ങൾ  ശ്രദ്ധിക്കുന്നുണ്ട്  എന്നും പകരം സംവിധാനം ഉണ്ടാകും വരെ അത് തുടരും എന്നുമാണ് .

  തലവനില്ലാത്ത അവസ്ഥ വലിയ പ്രശ്നം തന്നെയാണ് സംഘടനയിൽ ഉണ്ടാക്കിയിരിക്കുന്നത് .അണികളിലും ആശങ്ക പ്രകടമാണ് .തോൽവിയോടെ എല്ലാ ഉത്തരവാദിത്തവും ഉപേക്ഷിച്ചോടി രക്ഷപ്പെട്ട രാഹുലിനെ അധ്യക്ഷനായി തിരിച്ചു കൊണ്ട് വരുന്നത് ആത്മഹത്യാപരമാകും തീർച്ച .ഇപ്പൊ നിലവിലെ ഭാരവാഹികളും മറ്റും കാര്യങ്ങൾ നോക്കി നടത്തും എന്ന് തീരുമാനിച്ചാലും ഉറപ്പായും കോൺഗ്രസ്സ് തകർന്നു തരിപ്പണമാകും.ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രശ്ങ്ങളിലൂടെയാണ് കോൺഗ്രസ്സ് ഇപ്പൊ കടന്നുപോകുന്നത് .