ഉമ്മൻചാണ്ടി,വി എം സുധീരൻ ,മുല്ലപ്പള്ളി ,വേണുഗോപാൽ എന്നിവർ മത്സരിക്കുന്നില്ല എന്ന് ഉറപ്പായി .കോട്ടയത്തോ ഇടുക്കിയിലോ കോൺഗ്രസിന് അവതരിപ്പാക്കാൻ ഉമ്മൻ ചാണ്ടിയോളം നല്ലൊരു സ്ഥാനാർത്ഥിയില്ല .കേരളാ കോൺഗ്രസ് എമ്മുമായി ചർച്ച നടത്തി കോട്ടയം കോൺഗ്രസ് നേടിയിരുന്നു എങ്കിൽ പി ജെ ജോസഫിനെ ഇടുക്കിയിൽ സ്ഥാനാർത്ഥിയാക്കാമായിരുന്നു .അങ്ങനെയായാൽ രണ്ടു സീറ്റും ഉറപ്പായും നേടാമായിരിന്നു .ആലപ്പുഴ സീറ്റിൽ നല്ലൊരു സ്ഥാനാർഥി അതുമാത്രമാണ് കെ സി വേണുഗോപാൽ എന്ന നേതാവിന്റെ കോൺഗ്രസിലെ പ്രസക്തി .വേണു മത്സരിക്കാനില്ലാത്ത സ്ഥിതിക്ക് വി എം സുധീരന് ആലപ്പുഴയിൽ മത്സരിക്കാമായിരിന്നു. ഉറപ്പായും അദ്ദേഹം ജയിച്ചു കയറുകയും ചെയ്യും .പക്ഷെ സുധീരനും മത്സരിക്കാനില്ല .ആരിഫ് ജയിക്കുമെന്നും തോറ്റാൽ താൻ തല മൊട്ടയാടിച്ചു കാശിക്കു പോകും എന്ന വെള്ളാപ്പള്ളിയുടെ വെല്ലുവിളി കേട്ടിട്ടും സുധീരന്റെ മനസ്സ് ഇളകിയില്ല .
വടകരയിൽ നിന്നും ഉള്ള മുല്ലപ്പള്ളിയുടെ പിന്മാറ്റം ആ സീറ്റും കീറാമുട്ടിയാക്കുന്നു .അക്രമരാഷ്ട്രീയത്തിന്റെ പ്രതിനിധിയായി കോൺഗ്രസ് എന്നും വിമർശിക്കുന്ന പി ജയരാജൻ സി പി എം സ്ഥാനാർത്ഥിയായി വന്നിട്ടുപോലും മുല്ലപ്പള്ളി തീരുമാനം മാറ്റിയില്ല.
കോൺഗ്രസ് ഏറെ പ്രതിസന്ധിയിൽ നിൽക്കുന്ന ഈ അവസരത്തിൽ കേന്ദ്രത്തിൽ മോദിയും ബി ജെ പിയും ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത് .ഓരോ സീറ്റും വിലയേറിയതാണ് .കഴിഞ്ഞ തവണ വെറും നാല്പത്തഞ്ചു സീറ്റിൽ ഒതുങ്ങിപ്പോയ കോൺഗ്രസ് കുതിക്കേണ്ടത് വൻ ലക്ഷ്യത്തിലേക്കാണ്, അപ്പോഴാണ് കേരളത്തിലെ മുതിർന്ന നേതാക്കളുടെ പിന്നിൽ നിന്നുമുള്ള കുത്ത് .കോൺഗ്രസിന് ഇത് നിലനിൽപ്പിനായുള്ള അവസാനവട്ട പോരാട്ടമാണ് .സാഹചര്യം മനസ്സിലാക്കാതെ ഉള്ള ഈ വഞ്ചനയ്ക്കു ചരിത്രം ഇവർക്ക് മാപ്പു കൊടുക്കില്ല തീർച്ച .