തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ചിന്ത ജെറോമിനെ മറന്നിട്ട് അധികം നാളാകുന്നില്ല. അപ്പോളേക്കും എഅടുത്തതിനുള്ള വകയുമായി സ്വയം ചിന്ത തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി 20 മല്‍സരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്ലക്കാര്‍ഡുമായാണ് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായ ചിന്ത ജെറോം കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയത്.
മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ കേരളം ഒന്നാമത് എന്നാണ് കുറിച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള തൊപ്പിയണിഞ്ഞ് സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രവും ന്യൂസിലന്റ് മല്‍സരത്തിന്റേയും ഗ്യാലറിയിലെ തിരക്കിന്റേയും ചിത്രങ്ങള്‍ക്കൊപ്പം ചിന്ത ഫേസ്ബുക്കില്‍ പങ്ക് വച്ചിട്ടുണ്ട്. മല്‍സരത്തിനിടയില്‍ കേരള രാഷ്ട്രീയം കൊണ്ടുവന്നതിന് അനുകൂലിച്ചും കടുത്ത രീതിയില്‍ വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. കളിയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുന്നതിനോട് എതിര്‍പ്പെന്നാണ് ബഹുഭൂരിപക്ഷം ആളുകളും ചൂണ്ടിക്കാണിക്കുന്നത്.
‘ കേരളത്തിലെ എല്ലാ അമ്മമാരും ക്രിക്കറ്റ് കാണുന്നവരല്ല .ഇനി അഥവാ കണ്ടാല്‍ ആ ദേഷ്യത്തിന് സീരിയല്‍ കാണുന്നവരല്ല അച്ചന്മാര്‍ …ക്രിക്കറ്റിനു ഒരു പ്രത്യയശാസ്ത്രമുണ്ട് ..സ്വാര്‍ത്ഥതയുടെ ..തനിക്ക് നേരെ വരുന്ന ഓരോ ബോളും ഫോര്‍ അല്ലെങ്ങില്‍ സിക്‌സ് അടിക്കണമെന്ന ബാറ്റ്‌സ്മാന്റെ സ്വാര്‍ത്ഥത,,,അതാണ് നാമിവിടെ ചര്‍ച്ച വിഷയം ആക്കേണ്ടത്’ തുടങ്ങിയ കമന്റുകളുമായി സോഷ്യല്‍ മീഡിയ ട്രോളാനും മറന്നില്ല.